09:53pm 10 November 2026
NEWS
ഗതാഗത നിയമ ലംഘനങ്ങള്‍ അധികൃതരെ അറിയിക്കാന്‍ ട്രാഫിക്ക് ഐ പദ്ധതി
11/08/2025  04:39 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ഗതാഗത നിയമ ലംഘനങ്ങള്‍ അധികൃതരെ അറിയിക്കാന്‍ ട്രാഫിക്ക് ഐ പദ്ധതി

കൊച്ചി: കൊച്ചി നഗരത്തിലെ സ്വകാര്യ ബസ്സുകളുടെ അതിവേഗത്തിലും അലക്ഷ്യവുമായുള്ള സര്‍വീസുകള്‍ നിയന്ത്രിക്കാന്‍ കൊച്ചി ട്രാഫിക്ക് വെസ്റ്റ് സബ് ഡിവിഷന്‍ പൊലീസ് അസിസ്റ്റന്റ് കമ്മീഷറും കൊച്ചി സിറ്റി ഡിസ്ട്രിക്ട് ട്രാഫിക്ക് നോഡല്‍ ഓഫിസറുമായ കെ എ മുഹമ്മദ് നിസാര്‍ ട്രാഫിക്ക് ഐ പദ്ധതി നടപ്പാക്കുന്നു. ട്രാഫിക്ക് നിയമ ലംഘനങ്ങളും റോഡിലുണ്ടാകുന്ന അപകടങ്ങളും ട്രാഫിക്ക് ബ്ലോക്കുകളും ഉള്‍പ്പെടെ പൊതുജനങ്ങള്‍ക്ക് അധികാരികളെ അറിയിക്കാനുള്ള സംവിധാനമാണ് ട്രാഫിക്ക് ഐ.

6238100100 എന്ന വാട്‌സ്ആപ് നമ്പറില്‍ ട്രാഫിക്കുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അധികൃതരെ അറിയിക്കാനാവും. സ്വകാര്യ ബസ്സുകളുടെ നിയമ ലംഘനങ്ങള്‍ക്കെതിരെ കൊച്ചി സിറ്റി പൊലീസ് ശക്തമായ നടപടികള്‍ സ്വീകരിക്കുന്നുണ്ടെങ്കിലും പൊതുജനങ്ങളുടെ സുരക്ഷയെ മുന്‍നിര്‍ത്തി പദ്ധതി നടപ്പാക്കുന്നുണ്ട്. 

റോഡില്‍ കാണുന്ന ഓരോ മനുഷ്യരും തങ്ങളുടെ അച്ഛനോ അമ്മയോ സഹോദരനോ സഹോദരിയോ മകളോ മകനോ ആകാമെന്ന ബോധമാണ് ഡ്രൈവര്‍മാര്‍ക്കും യാത്രക്കാര്‍ക്കും ഉണ്ടാകേണ്ടതെന്നും ട്രാഫിക്ക് വകുപ്പ് അറിയിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img